happy

ദിവസം മുഴുവൻ ഉന്മേമേത്തോടെ കഴിയാൻ ആരാണ് കൊതിക്കാത്തത്? അതിരാവിലെ ഉറക്കമുണർന്നു നോക്കൂ. അന്നത്തെ ദിവസം മുഴുവൻ എന്തൊരുഎനർജിയായിരിക്കും നിങ്ങളിൽ നിലനിൽക്കുന്നതെന്ന് മനസിലാകും. അതേ സമയം താമസിച്ചാണുണരുന്നതങ്കിൽ എല്ലാ കാര്യത്തിലും സ്വാഭാവികമായും ഒരു മടിയും അലസതയുമുണ്ടാകാം. പിറ്റേ ദിവസത്തേക്കുള്ള കാര്യങ്ങളൊക്കെ കഴിവതും തലേദിവസം തന്നെ ചെയ്‌ത് തീർക്കാൻ ശ്രമിക്കുക.

ഓഫീസിലേക്കുള്ള ബാ‌ഗ് ഒരുക്കി വയ്‌ക്കുക, ഡ്രസ് അയൺ ചെയ്യുക, ഷൂ പോളിഷ് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം രാത്രിയിൽ ചെയ്തു വച്ചാൽ രാവിലെയധികം ധൃതി കാട്ടേണ്ടി വരില്ല. ഇതൊക്കെ ചെയ്യുമ്പോഴും രാത്രി ഉറങ്ങാൻ അധികം വൈകരുത്. വൈകി ഉറങ്ങുന്നത് പിറ്റേ ദിവസം എഴുന്നേൽക്കുന്നത് താമസിക്കുന്നതിന് കാരണമാകും. ആരോഗ്യത്തിനും നല്ലത് ഇത് തന്നെയാണ്. മാത്രവുമല്ല, പ്രസരിപ്പോടെ രാവിലെ എഴുന്നേൽക്കുന്നതിനും നേരത്തെയുള്ള ഉറക്കം സഹായിക്കും.


ഓരോ ദിവസവും എന്തൊക്കെ ആഹാരങ്ങളാണ് ഉണ്ടാക്കുന്നതെന്ന കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതനുനസരിച്ച് സാധനങ്ങൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കാവുന്നവതാണ്. അല്ലെങ്കിൽ പാചകം ചെയ്യാനൊരുങ്ങുമ്പോഴാകും അടുക്കളയിൽ ആവശ്യത്തിനുള്ള സാധനങ്ങൾ ഇല്ലെന്ന് അറിയുക. സമയം ലാഭിക്കുന്നതിനും ഈ രീതി സഹായകമാകും. ഓഫീസിലെ തിരക്കുകൾക്കിടയിൽ ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും നിങ്ങൾക്ക് വേണ്ടി മാറ്റി വയ്‌ക്കുക. ആ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ചെലവഴിച്ചു നോക്കൂ..