
ലണ്ടൻ: ബ്രിട്ടണിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ 'കല' യുടെ 24ആമത് വാർഷികം ഇത്തവണ ഓൺലൈനായി ആഘോഷിക്കും. ഒക്‌ടോബർ 18 ശനിയാഴ്‌ച വൈകിട്ട് 3ന് ടൈനിയുആർഎല്ലലൂടെയും യൂട്യൂബിലൂടെയും വാർഷികം ആഘോഷിക്കും. ചിന്തകനും വാഗ്മിയുമായ പ്രഫ.എം.എൻ.കാരശ്ശേരി മുഖ്യാതിഥിയായിരിക്കും.
ഈ വർഷത്തെ കല പുരസ്‌കാരം സോപാന സംഗീത വാദകൻ ഞരളത്ത് ഹരിഗോവിന്ദന് സമർപ്പിക്കും. തുടർന്ന് അദ്ദേഹത്തിന്റെ കലാ പരിപാടിയും അരങ്ങേറും. ശേഷം 'മെന്റലിസം ആന്റ് മാജിക്' എന്ന പരിപാടി ഡോ.സി.എ പ്രവീൺ അവതരിപ്പിക്കും. ഡോ.സീന ദേവകി തയ്യാറാക്കിയ കല മാഗസീനാ 'പാം ലീഫ്' ചടങ്ങിൽ പ്രകാശനം ചെയ്യും.