
മുംബയ്: മുംബയ് നഗരത്തിൽ വൈദ്യുതി നിലച്ചു. ഇന്ന് രാവിലെ 9.50 മുതലാണ് നഗരത്തിൽ വൈദ്യതി മുടക്കം ഉണ്ടായത്. ടാറ്റയുടെ വിതരണ ശൃംഖലയിലെ തകരാറ് മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ബൃഹൻ മുംബയ് ഇലക്ട്രിക് സപ്ലൈ ട്രാൻസ്മിഷൻ(ബെസ്റ്റ്) ട്വിറ്ററിലൂടെ അറിയിച്ചു.

മുംബയ്,നവി മുംബയ്, താനെ, മുംബയ് മെട്രോപൊളിറ്റൻ മേഖലയിലെ മറ്റ് ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് വൈദ്യുതി തടസപ്പെട്ടത്.വൈദ്യുതി തകരാറ് സെൻട്രൽ വെസ്റ്റേൺ റെയിൽവേ സർവീസുകളെ ബാധിച്ചു. സബർബൻ ട്രെയിൻ സർവീസുകൾ പൂർണ്ണമായും നിലച്ചു. അതേസമയം, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബി.എസ്.ഇ.യും എന്‍.എസ്.ഇയും സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു.
#PowerOutage
— Central Railway (@Central_Railway) October 12, 2020
Mumbai Suburban trains on CR held up due to grid failure. We will update ASAP. Kindly bear with us.
'കാല്‍വ-പഡ്‌ഗെ പവര്‍ഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണം. വളരെപ്പെട്ടെന്ന് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'- മഹാരാഷ്ട്ര ഊര്‍ജ വകുപ്പ് മന്ത്രി നിതിന്‍ റാവത്ത് അറിയിച്ചു. ട്രാഫിക് സിഗ്നലുകളുടെ പ്രവർത്തനത്തെയും, ആശുപത്രികളെയുമൊക്കെ വൈദ്യുതി തകരാറ് ബാധിച്ചു.