d

ദാൽ ദോശ

ചേരുവകൾ

ചെറുപയർ പരിപ്പ്.........ഒരു കപ്പ്
മസൂർ ദാൾ....... അരക്കപ്പ്
കടലപ്പരിപ്പ്..............അരക്കപ്പ്
തേങ്ങാപ്പാൽ............ഒരുകപ്പ്
അരിപ്പൊടി............2 ടേ.സ്‌പൂൺ
സവാള.............ഒരെണ്ണം (ചെറുതായരിഞ്ഞത്)
പച്ചമുളക്..............രണ്ടെണ്ണം (ചെറുതായരിഞ്ഞത്)
എണ്ണ....................ദോശയ്‌ക്ക് ചുറ്റിനും വീഴ്‌ത്താൻ
ഉപ്പ്..............പാകത്തിന്

തയ്യാറാക്കുന്നവിധം
മൂന്നുതരം പരിപ്പുകളും വെള്ളത്തിലിട്ട് 3 - 4 മണിക്കൂർ കുതിർക്കുക. ഇനിയിത് അരിച്ചുവാരി ആവശ്യത്തിന് വെള്ളം ചേർത്ത് തരുതരുപ്പായി അരച്ച് വാങ്ങുക. ഇത് ഒരു ബൗളിലേക്ക് പകരുക. ഉപ്പും തേങ്ങാപ്പാലും ചേർത്ത് കട്ടിയായ ബാറ്റർ തയ്യാറാക്കുക. ഒരു നോൺസ്റ്റിക് ദോശ പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു തവി മാവ് കോരി ഒഴിച്ച് കനത്തിൽ വ്യാപിപ്പിക്കുക. ദോശയ്‌ക്ക് ചുറ്റിനും എണ്ണ തുള്ളിത്തുള്ളിയായി വീഴ്‌ത്തുക. സവാളയും പച്ചമുളകും അരിഞ്ഞതിൽ കുറേശ്ശെ ഇതിൽ വിതറുക. ചെറുതീയിൽ 2 -3 മിനിട്ട് അടച്ച വച്ചശേഷം തുറന്ന് മറിച്ചിടുക. ഇരുവശവും പൊൻനിറമായാൽ പ്ലേറ്റിലേക്ക് മാറ്റാം നല്ല കരുകരുപ്പുള്ള ദോശ ചട്ണിക്കൊപ്പം വിളമ്പുക.


കാരറ്റ് പറാത്ത
ചേരുവകൾ

ഗോതമ്പുമാവ്............ഒരു കപ്പ്
മൈദ................അരക്കപ്പ്
നെയ്യ്...............2 ടേ.സ്‌പൂൺ
ജീരകം.................അര ടീ.സ്‌പൂൺ
എണ്ണ....................പറാത്ത തയ്യാറാക്കാൻ
ഉപ്പ്...............പാകത്തിന്
ഫില്ലിംഗിന്
കാരറ്റ് ഗ്രേറ്റ് ചെയ്തത് ......................3 കപ്പ്
പച്ചമുളക് പൊടിയായരിഞ്ഞത്...........1 ടേ.സ്‌പൂൺ
ഓമം...........അര ടീ. സ്‌പൂൺ
എണ്ണ..............2 ടീ.സ്‌പൂൺ
ഉപ്പ്............പാകത്തിന്
ഫില്ലിംഗ് ആദ്യം തയ്യാറാക്കാം
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. മറ്റുനാലു ചേരുവകളും ചേർത്തിളക്കുക. മിശ്രിതം നന്നായി വരണ്ട് വരുന്ന പാകത്തിൽ വാങ്ങുക. ആറാൻ അനുവദിക്കുക. ഇനി മാവ് കുഴയ്‌ക്കാം. ഇതിനായി ഒരു ബൗളിൽ ഗോതമ്പുമാവ്, മൈദ, ഉപ്പ്, നെയ്യ്, ജീരകം എന്നിവ എടുത്ത് പാകത്തിന് വെള്ളം ഒഴിച്ച് കുഴയ്‌ക്കുക. ഇത് 4 സമഭാഗങ്ങൾ ആക്കി വയ്‌ക്കുക. നാലു ചപ്പാത്തിയായി പരത്തി വയ്‌ക്കുക. ഒരു ചപ്പാത്തിയിൽ ഫില്ലിംഗിൽ പകുതി വിളമ്പുക. മീതം ഒരു ചപ്പാത്തി വച്ച് അരികുകൾ തമ്മിൽ അമർത്തി വയ്‌ക്കുക. മറ്റേ പറാത്തയും ഇതേപോലെ തയ്യാറാക്കി വയ്‌ക്കുക. ചൂട് വെയിൽ എണ്ണ തേച്ച് പറാത്തയിട്ട് മീതെ എണ്ണ അല്പം വീഴ്‌ത്തി ഇരുവശവും കരുകരുപ്പാക്കി എടുക്കുക. മിച്ചമുള്ള ഒരു ടീ.സ്‌പൂൺ എണ്ണയിൽ മറ്റെ പറാത്തയും തയ്യാറാക്കി എടുക്കുക. ചട്ണിയോ അച്ചാറോ ചേർത്ത് കഴിക്കുക.

s

പീസ് - കാരറ്റ് ദോശ
ചേരുവകൾ

ഗ്രീൻപീസ് തൊലികളഞ്ഞ് ചതച്ചത്....അരക്കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്.............അരക്കപ്പ്
കടലമാവ്.............അരക്കപ്പ്
ഗോതമ്പുമാവ്.............അരക്കപ്പ്
മാതളനാരങ്ങാക്കുരു പൊടിച്ചത്.........കാൽ ടീ.സ്‌പൂൺ
എണ്ണ................ആവശ്യത്തിന്
ഉപ്പ്.........ആവശ്യത്തിന്
പച്ചമുളക്..................ഒരെണ്ണം (ചെറുതായരിഞ്ഞത്)
തയ്യാറാക്കുന്നവിധം
കടലമാവും ഗോതമ്പുമാവും ഒരു ബൗളിൽ എടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടകെട്ടാതിളക്കുക. മാവ് നന്നായിളക്കി മയമുള്ളതാക്കുക. പച്ചമുളക്, കാരറ്റ്, പീസ്, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരു നോൺസ്റ്റിക് ദോശ പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. അതിൽ ഒരു തവി മാവ് ഒഴിച്ച് വട്ടത്തിൽ വ്യാപിപ്പിക്കുക. തീരെ കനം കുറയേണ്ടതില്ല. മീതെ എണ്ണ അല്പം ഒഴിക്കുക. ബ്രൗൺ നിറമായാൽ കോരുക.

മേത്തി പൂരി
ചേരുവകൾ
ഗോതമ്പുമാവ്..........ഒരുകപ്പ്
മൈദ............അരക്കപ്പ്
നെയ്യ്....................2 ടേ.സ്‌പൂൺ
എണ്ണ.................വറുക്കാൻ
കസൂരിമേത്തി (ഉലുവയില ചെറുതായരിഞ്ഞത്)............2 ടീ.സ്‌പൂൺ
ഉപ്പ്.....................പാകത്തിന്
തയ്യാറാക്കുന്നവിധം
ഒരു ബൗളിൽ ഗോതമ്പുമാവ്, മൈദ, ഉപ്പ്, ഉലവയില ഉണക്കിപൊടിച്ചത് എന്നിവയിട്ട് പാകത്തിന് വെള്ളം തളിച്ച് കുഴച്ച് പൂരിമാവ് തയ്യാറാക്കുക. ഇത് ചെറുപങ്കുകളാക്കുക. ഇവ ചെറു വൃത്തങ്ങളായി പരത്തുക. ചൂടെണ്ണയിൽ വറുത്തുകോരുക.

a

ജിലേബി

ചേ​രു​വ​ക​ൾ
മൈ​ദ..........​ ​ഒ​രു​ ​ക​പ്പ്
കോ​ൺ​ഫ്ല​വ​ർ​ ..............​ 2​ ​സ്പൂൺ
ബേക്കിംഗ് പൗ​ഡ​ർ​ ...........​
1​ ​സ്‌​പൂൺ
തൈ​ര് ...........​ ​കാ​ൽ​ ​ക​പ്പ്
ക​ള​ർ​ ​(​മ​ഞ്ഞ​)​ .............​
​ആ​വ​ശ്യ​ത്തി​ന്
ഓ​യി​ൽ​ .............​ ​ആ​വ​ശ്യ​ത്തി​ന്
വെ​ള്ളം​ ................​ ​അ​ര​ ​ക​പ്പ്
പ​ഞ്ച​സാ​ര​ ​പാ​നി​ ​(​ ​സി​റ​പ്പ്)
പ​ഞ്ച​സാ​ര​ ............​ 2​ ​ക​പ്പ്
വെ​ള്ളം​ ............​ ​ഒ​ന്ന​ര​ ​ക​പ്പ്
ഏ​ല​ക്ക​ .............​ 2​ ​എ​ണ്ണം
ചെ​റു​നാ​ര​ങ്ങ​ ​ജ്യൂ​സ് ............​
1​ ​സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
മൈ​ദ​യി​ൽ​ ​കോ​ൺ​ഫ്ല​വ​ർ,​ ​ബേ​ക്കിം​ഗ് ​പൗ​ഡ​ർ,​ ​തൈ​ര്,​ ​ക​ള​ർ​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​യോ​ജി​പ്പി​ക്കു​ക.​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ളം​ ​ചേ​ർ​ക്കു​ക.​ ​ബാ​റ്റ​ർ​ ​അ​ധി​കം​ ​ലൂ​സ് ​ആ​വ​രു​ത്.​ ​പ​ഞ്ച​സാ​ര​യി​ൽ​ ​വെ​ള്ള​വും​ ​ഏ​ല​യ്‌​ക്ക​യും​ ​ചേ​ർ​ത്ത് ​സി​റ​പ്പ് ​ഉ​ണ്ടാ​ക്കു​ക.​ ​അ​ടു​പ്പി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ ​ശേ​ഷം​ ​ചെ​റു​നാ​ര​ങ്ങ​ ​ജ്യൂ​സ് ​ചേ​ർ​ക്കു​ക.​ ​ബാ​റ്റ​ർ​ ​ഒ​രു​ ​ബോ​ട്ടി​ലി​ൽ​ ​ഒ​ഴി​ച്ച് ​ജി​ലേ​ബി​യു​ടെ​ ​ഷേ​പ്പി​ൽ​ ​ചൂ​ടാ​യ​ ​എ​ണ്ണ​യി​ൽ​ ​ഒ​ഴി​ച്ച് ​ഡീ​പ്പ് ​ഫ്രൈ​ ​ചെ​യ്‌​തെ​ടു​ക്കു​ക.​ ​ശേ​ഷം​ ​പ​ഞ്ച​സാ​ര​ ​സി​റ​പ്പി​ൽ​ ​യോ​ജി​പ്പി​ച്ച് ​ചൂ​ടോ​ടെ​യോ​ ​ത​ണു​പ്പി​ച്ചോ​ ​സെ​ർ​വ് ​ചെ​യ്യാം.