
ബക്സർ: ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം കനാലിലെറിഞ്ഞു.അഞ്ച് വയസുള്ള കുട്ടി മുങ്ങി മരിച്ചു. ബിഹാറിലെ ബക്സറിൽ ആണ് സംഭവം. ഏഴ് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴ് പ്രതികളിൽ രണ്ട് പേരെ മാത്രമേ പൊലീസിന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. യുവതിയുടെ വൈദ്യ പരിശോധന നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ കെ.കെ.സിംഗ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും, പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഹഥ്‌രസ് ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടിയിലാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.