
വെബ്സീരീസ് 'വട്ടവട ഡയറീസി'ന്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസായി. മലയാള വെബ് സീരീസിന്റെ ചിരിത്രത്തിലാദ്യമായി പ്രൊഡ്യൂസർ പ്രൊഡ്യൂസറായും, ഡയറക്ടർ ഡയറക്ടറായും, കൺട്രോളർ കൺട്രോളറായും അഭിനയിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് 'വട്ടവട ഡയറീസ്' പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ഡയറീസിന്റെ ഇതിവൃത്തം. മൂന്നാർ, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.ആരോൺ എന്റർടൈമെന്റ്സിന്റെ ബാനറിൽ അനി തോമസ് നിർമ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകൻ ഷാൻ ബഷീർ നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം: ഷാൻ ബഷീർ, അരവിന്ദ് എ ആർ.
യുവനടൻ ചാർളി, സംവിധായകൻ ഷാൻ ബഷീർ, എക്സി. പ്രൊഡ്യൂസർ വിനു മാത്യു പോൾ, സിനാജ് കലാഭവൻ, കലാഭവൻ റഹ്മാൻ, ജയൻ ചേർത്തല, നസീർ സംക്രാന്തി, കിരൺ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോൺ, അരവിന്ദ്, വൈശാഖ്, കിജൻ രാഘവൻ, രമ്യ പണിക്കർ, സനോജ്, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കൾ.
ക്യാമറ: പ്രബിൽകുമാർ, പ്രൊഡക്ഷ ഡിസൈനർ: ബാദുഷാ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി ജോൺ, സംഗീതം: സരോജ ഉണ്ണികൃഷ്ണൻ, ഗാനരചന: അനൂപ്, എഡിറ്റർ: പീറ്റർ സാജൻ, എക്സി. പ്രൊഡ്യൂസർ: വിനു മാത്യു പോൾ, പശ്ചാത്തല സംഗീതം: റിജോ ജോസഫ്, ഡിസൈനിംഗ്; മനു ഭഗവത്, പി.ആർ.ഒ പി.ആർ. സുമേരൻ