unnikrishnan

പ്രശസ്ത സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കും. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.'' ഒരു ഗ്രാമീണ കഥയാണ്. മാസ് എന്റർടെയ്നറായിരിക്കും. നവംബർ15ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും.'' ഉണ്ണിക്കൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. ഇപ്പോൾ ജീത്തു ജോസഫിന്റെ ദൃശം 2ൽ അഭിനയിച്ചു വരികയാണ് മോഹൻലാൽ. ഉണ്ണിക്കൃഷ്ണനൊപ്പം മോഹൻലാൽ ചെയ്യുന്ന അഞ്ചാമത് ചിത്രമാണിത്. മാടമ്പി, മിസ്റ്റർ ഫ്രോഡ്, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ എന്നിവയാണ് ഇതിനു മുൻപ് ലാൽ അഭിനയിച്ച ഉണ്ണിക്കൃഷ്ണൻ ചിത്രങ്ങൾ.ഹിറ്റ് തിരക്കഥകളുടെ സൃഷ്ടാവായ ഉദയകൃഷ്ണയും ഉണ്ണിക്കൃഷ്ണനും ആദ്യമാണ് ഒന്നിക്കുന്നത്.