kushbu

ന്യൂഡൽഹി: നടിയും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദർ ബി ജെ പി യിൽ ചേർന്നു. ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കിയിരുന്നു. തൊട്ടുപിന്നാലെ രാജിക്കത്ത് ഖുശ്ബു സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു.

Delhi: Khushboo Sundar joins Bharatiya Janata Party (BJP).

She had resigned from Congress earlier today. pic.twitter.com/Q6VBlFD6tM

— ANI (@ANI) October 12, 2020

ഖുശ്‌ബുവിനെ പുറത്താക്കി കൊണ്ടുളള പത്രക്കുറിപ്പ് നേരത്തെ എ.ഐ.സി.സി പുറത്തുവിട്ടിരുന്നു. പാർട്ടിയിൽ താൻ പൂർണ സംതൃപ്തയാണെന്നും. ബി.ജെ.പിയിലേക്ക് പോകാൻ ഉദ്ദേശമില്ലെന്നുമായിരുന്നു താരം മുമ്പ് പറഞ്ഞിരുന്നത്. ബി.ജെ.പി സഖ്യകക്ഷി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഖുശ്ബു അഭിനന്ദിച്ചിരുന്നു.


കൂടാതെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബു അതൃപ്തിയും പ്രകടമാക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരം ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന തരത്തിലെ വാർത്തകൾ പരന്നത്. അതേസമയം, ഈയിടെ ഹാഥ്‌ര‌സ് പെൺകുട്ടിയ്ക്ക് നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഖുശ്ബു പങ്കെടുത്തിരുന്നു.