supreme-court

ന്യൂഡൽഹി: കൊവിഡ് മൂലം നീറ്റ് പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് പരീക്ഷ എഴുതാൻ വീണ്ടും അവസരം. അവസരം കിട്ടാത്തവർക്ക് വീണ്ടും പരീക്ഷ എഴുതാൻ സുപ്രീം കോടതി അനുമതി നൽകി. കൊവിഡ് കാരണമോ, കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ടത് കാരണമോ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകാനാണ് തീരുമാനം.

ഒക്ടോബർ 14ന് പരീക്ഷ നടത്തും. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിൽ ഹാജരായത്. കേന്ദ്ര നിർദേശം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയുടെ തീരുമാനത്തെ തുടർന്ന് നീറ്റ് ഫലപ്രഖ്യാപനം ഒക്‌ടോബർ 16ലേക്ക് മാറ്റി.

#NEET : SC directs that students, who could not appear in NEET because of COVID-19 or due to being stuck in containment zones, be given chance to appear in the test on October 14. Results to be declared on Oct 16.

— Live Law (@LiveLawIndia) October 12, 2020