
ഏറെ രാജ്യങ്ങളില്‍ കൊണ്ടാടുന്ന ഒരു വാര്‍ഷിക ഉത്സവമാണ് 'ഹാലോവീന്‍' അഥവാ 'ഓള്‍ ഹൌലോസ് ഈവ്'.ഹാലോവീന്‍ ആഘോഷിക്കുന്ന ദിവസം വൈകുന്നേരം കുട്ടികളും മുതിര്‍ന്നവരും പൈശാചിക വേഷം ധരിക്കുകയും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍,അസ്ഥികൂടങ്ങള്‍ എന്നിവ തൂക്കിയിടുക, പൈശാചിക രൂപം കെട്ടി മറ്റു വീടുകളില്‍ പോയി ആളുകളെ പേടിപ്പിക്കുക എന്നീ കുസൃതികളും കാണിക്കുന്നു.
ഒക്ടോബര്‍ 31നാണ് ഹാലോവീന്‍ ആഘോഷിക്കുക. അതിനായി ആളുകൾ ഇപ്പോഴെ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. എന്നാല്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള കത്രീന ഷോര്‍ട്ട് എന്ന സ്ത്രീ കുറച്ച് വ്യത്യസ്തമായി ചിന്തിച്ചു. ഈ വര്‍ഷത്തെ ഹാലോവീനിനായി തനിക്കുപകരം തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെ ഒരുക്കാൻ അവർ തീരുമാനിച്ചു. തയ്യാറാക്കാൻ തീരുമാനിച്ചതോ അസ്ഥിക്കൂടത്തിന്റ രൂപത്തിൽ.
ക്ലാസ്സി കാനൈന്‍സ് വിഗ്ഗിള്‍ റമ്പ്സിലെ പ്രൊഫഷണൽ പെറ്റ് ഗ്രൂമറാണ് കത്രീന ഷോര്‍ട്ട്. നായ്ക്കുട്ടിയുടെ രോമങ്ങൾ ആവശ്യാനുസരണം വെട്ടി ബാക്കി ഭാഗത്ത് നിറങ്ങൾ പൂശി. ഇപ്പോൾ കണ്ടാൽ ശരിക്കുമൊരു അസ്ഥിക്കൂട നായ്ക്കുട്ടി. സിയൂസ് സെബ്രഡൂഡില്‍ എന്നാണ് നായ്ക്കുട്ടിയുടെ പേര്.
'ഫ്രാങ്കെന്‍വീനി' എന്ന ആനിമേറ്റഡ് ചിത്രം കണ്ടതാണ് ഇത്തരമൊരു മേക്കോവറിന് പ്രചോദനമായതെന്ന് കത്രീന പറഞ്ഞു.കരാട്ടെ കിഡ് സിനിമയില്‍ കണ്ടത് പോലെ അസ്ഥികൂട വസ്ത്രം ധരിച്ച നായ്ക്കുട്ടിയായി ഒറ്റ നോട്ടത്തിൽ തോന്നും.
തനിക്ക് ആവശ്യമുള്ള രൂപം സൃഷ്ടിക്കാന്‍ കുറച്ച് മണിക്കൂറുകളെടുത്തുവെന്ന് കത്രീന പറഞ്ഞു, ഈ അനുഭവം സിയൂസിന് പൂര്‍ണ്ണമായും ഇഷ്ടപ്പെട്ടില്ലെന്നും അവർ പറഞ്ഞു. പക്ഷേ തനിക്ക് ലഭിക്കുന്ന ശ്രദ്ധയെ അവന്‍ ഇഷ്ടപ്പെടുന്നുവെന്നും കത്രീന പറഞ്ഞു.