
തിരുവനന്തപുരം: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടിക്കുന്നിൽ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.