
നെടുമങ്ങാട്: ആനാട് ഉമ്മാത്ത് കൃഷ്ണവിലാസം വീട്ടിൽ പരേതനായ ആർ.കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യ പി.കുഞ്ഞുലക്ഷ്മിയമ്മ (94) നിര്യാതയായി. മക്കൾ: കെ.ശശിധരൻ നായർ (ആനാട് ശശി, മലയാള മനോരമ ), ശാന്ത കുമാരി, ശോഭനചന്ദ്രൻ നായർ (റിട്ട. എംഡി, ആനാട് ഫാർമേഴ്സ് ബാങ്ക്), ആനാട് ജയചന്ദ്രൻ (ഡിസിസി ജനറൽ സെക്രട്ടറി), പരേതനായ രാജപ്പൻ നായർ (ഇന്ത്യൻ എക്സ്പ്രസ് റിട്ട. ഉദ്യോഗസ്ഥൻ). മരുമക്കൾ : ഡോ. പി.ലത (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ), പി.വി.സിന്ധു, കെ.ശശികുമാർ (കരകൗശല വികസന കോർപറേഷൻ റിട്ട.ഉദ്യോഗസ്ഥൻ), ഒ.ഉഷാറാണി, എസ്.അംബിക. സഞ്ചയനം: ഞായർ 9 ന്.