death

ദമോഹ്: പതിനാറാമത്തെ പ്രസവത്തെ തുടർന്ന് മദ്ധ്യപ്രദേശിൽ 45കാരി മരിച്ചു. അമ്മ മരിച്ച് കുറച്ചുസമയങ്ങൾക്കുളളിൽ തന്നെ കുഞ്ഞും മരണപ്പെട്ടു.

ദമോഹ് സ്വദേശിനിയായ സുഖ്‌റാണി അഹിർവാരാണ് മരിച്ചത്. ശനിയാഴ്ച വീട്ടിൽ വച്ചാണ് ഇവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തെ തുടർന്ന് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില വഷളായി. തുടർന്ന് ഇരുവരേയും സമീപത്തുളള ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശ വർക്കറായ കല്ലോ ബായ് വിശ്വകർമ പറഞ്ഞു.

ഇതിനുമുമ്പ് 15 കുട്ടികൾക്ക് സുഖ്‌റാണി ജന്മം നൽകിയിട്ടുണ്ട്. ഇവരിൽ ഏഴുപേർ മരിച്ചു.