കാസർകോട്: ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസഞ്ചർ തസ്‌തികയിൽ കാസർകോട് ജില്ലയിൽ നിലവിലെ ഒഴിവിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. പ്രായം 25 വയസ്സിനും 45 വയസ്സിനും ഇടയിലായിരിക്കണം. ജില്ലയിലുടനീളം യാത്ര ചെയ്യേണ്ടി വരും.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒക്‌ടോബർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ നൽകേണം.