margaret-nolan

ലണ്ടൻ : ബ്രിട്ടീഷ് നടിയും മുൻ മോഡലുമായ മാർഗരറ്റ് നോളൻ അന്തരിച്ചു. 76 വയസായിരുന്നു. ജെയിംസ് ബോണ്ട് പരമ്പരയിൽപ്പെട്ട 1964ൽ പുറത്തിറങ്ങിയ ' ഗോൾഡ്ഫിംഗറി'ലൂടെയാണ് പ്രശസ്തയായത്. ഷോൺ കോണറിയായിരുന്നു ചിത്രത്തിൽ ബോണ്ടിനെ അവതരിപ്പിച്ചത്. 1943 ഒക്ടോബർ 29ന് ഇംഗ്ലണ്ടിലെ സോമർസെറ്റിലായിരുന്നു മാർഗരറ്റിന്റെ ജനനം. സിനിമയിലെത്തുന്നതിന് മുമ്പ് വിക്കി കെന്നഡി എന്ന പേരിൽ മോഡലിംഗ് കരിയർ തുടങ്ങുകയായിരുന്നു.

ഛായാഗ്രാഹകനായ ഓസ്കാർ ഡീക്സ്, ലൂക്ക് ഒ സള്ളിവൻ എന്നിവരാണ് മക്കൾ. നടനും തിരക്കഥാകൃത്തുമായ തോമസ് കെംപിൻസ്കി ആയിരുന്നു ഭർത്താവ്. സാറ്റർഡേ നൈറ്റ് ഔട്ട് ( 1964 ), കാരി ഓൺ കൗബോയ് ( 1965 ) തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. മാർഗരറ്റ് നോളൻ അവസാനം അഭിനയിച്ച ' ലാസ്റ്റ് നൈറ്റ് ഇൻ സോഹോ ' എന്ന ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.