paris

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ പൊലീസ് സ്റ്റേഷനു നേരേ ആക്രമണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്നാമത്തെ ആക്രമണമാണ് നടക്കുന്നത്. 40ലധികം പേരുടെ ഒരു സംഘമെത്തി സ്റ്റേഷനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മെറ്റൽബാറുകളും കരിമരുന്നും വെടിക്കോപ്പും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ മൂന്നോളം പൊലീസുകാർക്ക് പരിക്കേറ്റു. സ്റ്റേഷനു മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുണ്ടായി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരീസ് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയാകാം ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.