ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 28ാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 195 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി. ബാംഗ്ലൂർ ടീം ക്യാപ്ടൻ വിരാട് കോഹ്ലി 28 പന്തിൽ 33 റൺസ് നേടി.

ഇതുവരെ നടന്ന ആറ് ഐ.പി.എൽ മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ ബാംഗ്ലൂർ വിജയം നേടിയിട്ടുണ്ട്. ആറ് മത്സരങ്ങളിൽ നാലെണ്ണത്തിൽ കൊൽക്കത്തയും വിജയം നേടിയിട്ടുണ്ട്. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും കൊൽക്കത്ത നെെറ്റ് റെെഡേഴ്സും തമ്മിലേറ്റുമുട്ടുന്നത്.