
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന (ഐ.ഐ.പി) വളർച്ച ആഗസ്‌റ്റിൽ എട്ട് ശതമാനം ഇടിഞ്ഞു. മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖല 8.6 ശതമാനവും ഖനനം 9.8 ശതമാനവും ഊർജം 1.8 ശതമാനവും ഇടിഞ്ഞതാണ് പ്രധാന തിരിച്ചടി.
2019 ആഗസ്‌റ്റിൽ ഐ.ഐ.പി വളർച്ച നെഗറ്റീവ് 1.4 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.9 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഐ.ഐ.പിയുടെ വീഴ്‌ച.