
മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അയൽവാസികൾക്കെതിരെ പരാതി നൽകി നടി റിയ ചക്രവർത്തി. നടന്റെ മരണവുമായി ബന്ധപ്പെട്ട് അയൽക്കാർ വ്യാജവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ നൽകിയെന്നാണ് റിയ സി.ബി.ഐയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. സുശാന്ത് മരിക്കുന്നതിന്റെ തലേദിവസം റിയയെ കാറിൽ വസതിയിൽ കൊണ്ടുവിട്ടു എന്ന അയൽവാസിയുടെ മൊഴിക്കെതിരെയാണ് റിയ പരാതി നൽകിയിരിക്കുന്നത്. ചില വാർത്താ ചാനലുകൾ നടത്തിയ വ്യാജ പ്രചാരണങ്ങൾ വീഡിയോ സഹിതം കൈമാറുമെന്നും റിയ പറയുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.