andhra

ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഹൈക്കോടതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ വന്ന സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും പ്രവർത്തിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും അടക്കം 49 പേർക്കാണ് ഹൈക്കോടതി നോട്ടീസയച്ചത്. ഹൈക്കോടതി വിധിന്യായങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായി ചിത്രീകരിച്ചു. ഈ സാഹചര്യത്തിൽ സിബിഐയോട് സഹകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.