
ന്യൂഡൽഹി: ബോളിവുഡിനെയാകെ അപകീർത്തിപ്പെടുത്തിയതിന് റിപ്പബ്ളിക്, ടൈംസ് നൗ ചാനലുകൾക്കെതിരെ നിർമ്മാതാക്കളും ചലച്ചിത്ര സംഘടനകളും ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ബോളിവുഡിലെ 34 മുൻനിര നിർമ്മാതാക്കളും നാല് ചലച്ചിത്ര സംഘടനകളുമാണ് റിപ്പബ്ലിക് ടിവി, അർണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുൽ ശിവശങ്കർ, നവിക കുമാർ എന്നീ പേരുകൾ എടുത്തുപറഞ്ഞ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആമിർ ഖാന്റെ ആമിർ ഖാൻ പ്രൊഡക്ഷൻസ്, സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള സൽമാൻ ഖാൻ ഫിലിംസ്, ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവരും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു.