-us-presidential-election

ന്യൂയോർക്ക് : നവംബർ 3നാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ശക്തമായ പ്രചാരണമാണ് കാഴ്ചവയ്ക്കുന്നത്. ഇരുവരുടെയും പ്രചാരണ പരിപാടികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിൽ ട്രംപിനെയും ബൈഡനേയും പിന്തുണയ്ക്കുന്ന സെലിബ്രിറ്റികൾ ആരൊക്കെയാണെന്ന് നോക്കാം.

-us-presidential-election

 ഡ്വെയ്ൻ ' ദ റോക്ക് ' ജോൺസൺ

അടുത്തിടെയാണ് അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ താൻ ആരുടെ ഭാഗത്താണെന്ന് നടനും മുൻ റസ്‌ലിംഗ് താരവുമായ ഡ്വെയ്ൻ ജോൺസൺ വ്യക്തമാക്കിയത്. ജോ ബൈഡനെയും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ നോമിനി കമലാ ഹാരിസിനെയുമാണ് ജോൺസൺ പിന്തുണയ്ക്കുന്നത്.

-us-presidential-election

 ജെന്നിഫർ അനിസ്റ്റൺ

തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന നടിയാണ് ജെന്നിഫർ അനിസ്റ്റൺ. ജോ ബൈഡനെയാണ് ജെന്നിഫർ പിന്തുണയ്ക്കുന്നത്. ബൈഡന്റെ കാമ്പെയിനുമായി ബന്ധപ്പെട്ട വാർത്തകൾ ജെന്നിഫർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്യാറുണ്ട്.

-us-presidential-election

 ടെയ്‌ലർ സ്വിഫ്റ്റ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നയാളാണ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ട്രംപ് അധികാരത്തിലെത്തില്ലെന്ന് പറഞ്ഞ ടെയ്‌ലർ സ്വിഫ്റ്റ് താൻ ബൈഡനും കമലയ്ക്കും വേണ്ടി വോട്ട് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

-us-presidential-election

 ടോം ഹാങ്ക്സ്, റീത വിൽസൺ

ഹോളിവുഡ് നടൻ ടോം ഹാങ്ക്സും ഭാര്യ റീത വിൽസണും ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിയ്ക്കും പിന്തുണ നൽകുന്നവരാണ്. ബൈഡന്റെ ക്യാംപെയിന് വേണ്ടി ഇരുവരും പണം സംഭാവനയായി നൽകുന്നുണ്ട്. നേരത്തെ ഒരു ധനസമാഹാരണ പരിപാടിയ്ക്ക് വേണ്ടി ടോം ഹാങ്ക്സും ബൈഡനും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

-us-presidential-election

 ജോൺ വോയിറ്റ്

ഹോളിവുഡ് സൂപ്പർ നായിക ആഞ്ചലീന ജോളിയുടെ പിതാവും ഓസ്കാർ പുരസ്കാര ജേതാവുമായ നടൻ ജോൺ വോയിറ്റ് ഡൊണാൾഡ് ട്രംപിനെയാണ് അനുകൂലിക്കുന്നത്. ട്രംപ് മുന്നോട്ട് വയ്ക്കുന്ന സത്യങ്ങളെ ഇടതുപക്ഷം ഭയക്കുന്നതായും അമേരിക്കക്കാരുടെ നേതാവ് ട്രംപ് ആണെന്നും തങ്ങളുടെ ശക്തി അദ്ദേഹം തെളിയിച്ചെന്നും വോയിറ്റ് പറയുന്നു. എബ്രഹാം ലിങ്കണ് ശേഷം അമേരിക്ക കണ്ട ഏറ്റവും മഹാനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് വോയിറ്റ് പറയുന്നത്.

-us-presidential-election

 കിർസ്റ്റി എല്ലി

ഓരോ തവണയും സ്ഥാനാർത്ഥികളെ നോക്കി പിന്തുണയ്ക്കുന്നതാണ് നടി കിർസ്റ്റി എല്ലിയുടെ ശീലം. പ്രത്യേകിച്ച് ഒരു പാർട്ടിയോടും ചായ്‌വില്ലാത്ത നടി ഇത്തവണ ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

-us-presidential-election

 സ്റ്റേസി ഡാഷ്

അമേരിക്കൻ നടിയും ടെലിവിഷൻ അവതാരകയുമായ സ്റ്റേസി ഡാഷ് ട്രംപ് അനുകൂലിയാണ്. 2016ലും ട്രംപിനൊപ്പമായിരുന്നു സ്റ്റേസി. 2008ൽ താൻ ഒബാമയ്ക്ക് വേണ്ടി വോട്ട് ചെയ്തെങ്കിലും ഡെമോക്രാറ്റുകളുടെ കീഴിൽ ഒരു മാറ്റവും രാജ്യത്തുണ്ടായില്ലെന്നും സ്റ്റേസി പറയുന്നു.

-us-presidential-election

 ഐസേയ വാഷിംഗ്ടൺ

നടൻ ഐസേയ വാഷിംഗ്ടൺ ഇപ്പോൾ ട്രംപ് അനുകൂലിയാണ്. മുമ്പ് ഡെമോക്രാറ്റിക് അനുകൂലിയായിരുന്ന ഐസേയ വാഷിംഗ്ടൺ പാർട്ടിയോടുള്ള അതൃപ്തി മൂലമാണ് റിപ്പബ്ലിക്കൻ പാളയത്തിലേക്ക് ചുവട് മാറ്റിയത്. നേരത്തെ ട്രംപിന്റെ മരുമകളും കാംപെയ്ൻ അഡ്വസൈറുമായ ലാറാ ട്രംപിനൊപ്പം പ്രൊമോഷണൽ ഇന്റർവ്യൂവിൽ ഐസേയ വാഷിംഗ്ടൺ പങ്കെടുത്തിരുന്നു.