covid-positive-cases

മുംബയ്: രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന തുടരുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. ഒരുലക്ഷത്തിന് മുകളിലാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ളത്.


മഹാരാഷ്ട്രയില്‍ 7,089 കേസുകള്‍

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ നിലവിലുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7,089 പുതിയ കൊവിഡ് കേസുകളും 165 മരണങ്ങളും സ്ഥിരീകരിച്ചു. 15,656 പേര്‍ക്ക് ഈ മണിക്കൂറുകളില്‍ രോഗമുക്തിയുണ്ടായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,35,315 ആയി ഉയര്‍ന്നു. 40,514 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 12,81,896 പേര്‍ രോഗമുക്തിയുണ്ടായപ്പോള്‍ 2,12,439 സജീവ കേസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ളത്.


കര്‍ണാടകയില്‍ 70 മരണങ്ങള്‍ കൂടി

കൊവിഡ് കേസുകളില്‍ വര്‍ദ്ധന തുടരുന്ന കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7606 പുതിയ ബാധയും 70 മരണങ്ങളും സ്ഥിരീകരിച്ചു. 12,030 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടി. ഇതോടെ കര്‍ണാടകയില്‍ 5,92,084 പേര്‍ക്ക് കൊവിഡ് മുക്തിയുണ്ടായി. 10,036 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം 7,17,915 ആയി ഉയര്‍ന്നു. വിവിധ ജില്ലകളിലായി 1,15,776 സജീവ കേസുകളാണ് നിലവിലുള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.


തമിഴ്നാട്ടില്‍ 4,879 പുതിയ രോഗബാധിതര്‍

കൊവിഡ് കേസുകള്‍ കൂടുതലുള്ള തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,879 പുതിയ കൊവിഡ് കേസുകളും 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 5,165 പേര്‍ക്ക് ഈ മണിക്കൂറുകളില്‍ രോഗമുക്തിയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,61,264 ആയി ഉയര്‍ന്നു. 6,07,203 പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 10,314 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,747 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും അധികൃതര്‍ പറഞ്ഞു.