
ന്യൂഡൽഹി: ഏഴ് ഐ.എസ്. എൽ താരങ്ങൾക്കും ഒരു അസിസ്റ്റന്റ് കോച്ചിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. അടുത്ത മാസം മുതൽ ഗോവയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ഐസൊലേഷനിലാണ്.