
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 28ാം മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് 82 റൺസ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി. ഇത് പിന്തുടർന്ന കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 112 റൺസിന് പുറത്താവുകയായിരുന്നു.
ബാംഗ്ലൂർ ടീം ക്യാപ്ടൻ വിരാട് കോഹ്ലി 28 പന്തിൽ 33 റൺസ് നേടി. കൊൽക്കത്ത ടീം ക്യാപ്ടൻ ദിനേശ് കാർത്തിക്ക് രണ്ട് പന്തിൽ ഒരു റൺസ് മാത്രം നേടി പുറത്താവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളിലാണ് ബാംഗ്ലൂർ വിജയം കണ്ടത്. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും കൊൽക്കത്ത നെെറ്റ് റെെഡേഴ്സും തമ്മിലേറ്റുമുട്ടിയത്.