
സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നെ മലയാളം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ 'രാജ മന്തിരി' എന്ന തമിഴ് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്.നിരവധി ആരാധകരുള്ള ശാലിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ആറ് ലക്ഷത്തിൽ അധികമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ആരാധകർക്കായി ഫോട്ടോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുമുണ്ട്.
ട്രഡീഷണൽ വേഷങ്ങളിലും ട്രെൻഡി ഫാഷനബിൾ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാറുള്ള ശാലിന്റെ ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്. വെള്ള പോൾക്ക ഡോട്ടുകളുള്ള സ്ലീവ്‌ലെസ് മിനി ടോപ്പും, നേവി ബ്ലൂ റിപ്പ്ഡ് ജീൻസും, സൺഗ്ളാസും ധരിച്ചാണ് ശാലിൻ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.
നെറ്റ്ഫ്ലിക്സ് സീരീസായ 'എമിലി ഇൻ പാരിസ് തുടർച്ചയായി കണ്ട ശേഷമുള്ള ഞാൻ' എന്നാണ് താരം ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.ഫോട്ടോകൾക്ക് അടിയിലായി ആരാധകർ തങ്ങളുടെ പ്രതികരണങ്ങളും നൽകുന്നുണ്ട്.ഇക്കൂട്ടത്തിൽ, സ്ത്രീകളുടെ ഫോട്ടോകൾക്ക് നേരെയുണ്ടാകുന്ന സദാചാര ആക്രമണങ്ങളെ ഓർമിപ്പിച്ചുകൊണ്ട് 'സദാചാര ആങ്ങളമാരാരും എത്തിയില്ലേ ഇതുവരെ?' എന്നും ഒരാൾ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്.