
ഷാർജ: പരിക്കേറ്റ ഡൽഹി ക്യാപിറ്റൽസ് താരം ഇശാന്ത് ശർമ്മയ്ക്ക് ഈ സീസൺ നഷ്ടമാകും. ക്ലബ് അധികൃതർ തന്നെയാണ് പരിശീലനത്തിനിടെ ഇശാന്തിന് പരിക്കേറ്റ വിവരം അറിയിച്ചത്. നേരത്തേ മറ്രൊരു ഡൽഹി താരം അമിത് മിശ്രയ്ക്കും പരിക്കേറ്രിരുന്നു. ഇശാന്തിന് പകരക്കാരനെ ഡൽഹി തേടുന്നുണ്ട്.