
പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, തയാമിൻ, കലോറികൾ,റൈബോഫേവിൻ, വിറ്റാമിൻ സി തുടങ്ങി അവശ്യ പോഷകങ്ങളുടെ കലവറയായ പച്ചിലകൾ പലവിധ രോഗങ്ങൾക്കും പ്രതിവിധിയും രോഗപ്രതിരോധത്തിന് സഹായകവുമാണ്. പച്ചിലകൾ ഉപയോഗിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക, പച്ചിലകൾ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
പകുതി വേവിച്ച് കഴിക്കുന്നത് വിറ്റാമിൻ സിയുടെയും മറ്റ് പോഷകങ്ങളുടെയും അളവ് കുറയാതെ ശരീരത്തിന് ലഭിക്കാൻ സഹായിക്കും. എന്നാൽ കൊച്ചുകുട്ടികൾക്ക് നന്നായി വേവിച്ച് നാരുകൾ മാറ്റിയ ശേഷം മാത്രം നൽകുക. പച്ചിലകൾ വേവിക്കുന്ന വെള്ളം പോഷക സമ്പന്നമാണ്. പച്ചിലകൾ അടച്ചുവെച്ച് വേവിക്കുന്നത് ഗുണം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും. ഇലകൾ വെയിലത്തു വച്ച് ഉണക്കിയാൽ അതിലെ കരോട്ടിൻ നഷ്ടമാകും. പരമാവധി വീടുകളിൽ തന്നെയുള്ള ഇലക്കറികൾ ഉപയോഗിക്കുന്നത് കീടനാശിനി ഭീഷണി ഒഴിവാക്കും.