covid-vaccine

വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു. അവസാനഘട്ട പരീക്ഷണമാണ് നിർത്തിയത്. പരീക്ഷണ വാക്‌സിൻ സ്വീകരിച്ചവരിൽ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് നടപടി.

താല്‍ക്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്ന് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചു. സെപ്തംബർ 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ അവസാനഘട്ട മനുഷ്യ പരീക്ഷണത്തിലേയ്ക്ക് കടന്നത്.60,000 ത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.

Johnson & Johnson is pausing all dosing in its coronavirus vaccine trials due to an unexplained illness in a study participant: Reuters

— ANI (@ANI) October 13, 2020

' വാക്‌സിൻ പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു വ്യക്തിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്നാംഘട്ട എന്‍സെബിള്‍ ട്രയല്‍ ഉള്‍പ്പടെയുള്ള കൊവിഡ് വാക്‌സിന്റെ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. ഗുരുതരമായ പ്രതികൂല സംഭവങ്ങള്‍ ഒരു ക്ലിനിക്കല്‍ പഠനത്തിന്റെ, പ്രത്യേകിച്ച് ഒരു വലിയ പഠനത്തിന്റെ പ്രതീക്ഷിത ഭാഗമാണെന്ന് '-'ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രസ്താവനയില്‍ അറിയിച്ചുു.