trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്പെയിൻ റാലിക്കായി ഫ്‌ളോറിഡയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

74 കാരനായ ട്രംപിനും ഭാര്യയ്ക്കും ഒക്ടോബർ രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മൂന്ന് ദിവസം മിലിട്ടറി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസിൽ തിരികെയെത്തി. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലിയിലുൾപ്പടെ അദ്ദേഹം എപ്പോഴും ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഹോപ്പിൽ നിന്നാകാം ട്രംപിന് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

കൊവിഡ് വെറും സാധാരണ രോഗമാണെന്നും താൻ മാസ്ക് ധരിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ തുടക്കംമുതലുളള നിലപാട്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട ചിലർക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും പരീശോധനയ്ക്ക് വിധേയനാവാൻ ട്രംപ് തയ്യാറായിരുന്നില്ല. തുടർന്ന് ഏറെ നിർബന്ധിച്ചശേഷമാണ് പരിശോധയ്ക്ക് തയ്യാറായത്.