
നോയിഡ: മദ്യപിച്ച ശേഷം കാറിൽ കിടന്നുറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിയുടെ എ സി ഓൺചെയ്ത നിലയിലായിരുന്നു. നോയിഡയിലാണ് സംഭവം. സുന്ദർ പണ്ഡിറ്റ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
' സുന്ദർ പണ്ഡിറ്റിന്റെ മൃതദേഹം സഹോദരനാണ് തിരിച്ചറിഞ്ഞത്. എന്നാൽ മരണവുമായി ബന്ധപ്പെട്ട് കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല'-പൊലീസ് പറഞ്ഞു. കാറിന്റെ എഞ്ചിനിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് പോലുള്ള വിഷവാതകങ്ങൾ ശ്വസിച്ചാണ് ഇയാൾ മരിച്ചത്.
'സുന്ദർ പണ്ഡിറ്റ് ബറോല ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശനിയാഴ്ച രാത്രി നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഉറങ്ങാൻ കിടന്ന ഇയാളെ,പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.-പൊലീസ് വക്താവ് പറഞ്ഞു.