state-film-award

തിരുവനന്തപുരം: ഈ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് ആണ് മികച്ച നടൻ. കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും, പ്രത്യേക ജൂറി പരാമർശത്തിന് നിവിൻ പോളിയും തിരഞ്ഞെടുക്കപ്പെട്ടു. വാസന്തിയാണ് മികച്ച ചിത്രം. മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡും വാസന്തിയ്‌ക്കു തന്നെയാണ്. റഹ്‌മാൻ ബ്രദേഴ്‌സാണ് വാസന്തിയുടെ സംവിധായകർ.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയൻ മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിനാണ് നിവിൻ പോളി പുരസ്‌കാരത്തിന് അർഹനായത്. ഹെലനിലൂടെ അന്ന ബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി. മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

പുരസ്‌കാരങ്ങൾ-

മികച്ച സിനിമ : വാസന്തി
മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര
മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി
മികച്ച നടൻ : സുരാജ് വെഞ്ഞാറമൂട്
മികച്ച നടി : കനി കുസൃതി
മികച്ച സ്വഭാവ നടൻ : ഫഹദ് ഫാസിൽ
മികച്ച സ്വഭാവ നടി : സ്വാസിക
മികച്ച സംഗീത സംവിധായകൻ : സുശിൻ ശ്യാം
മികച്ച പിന്നണി ഗായകൻ : നജിം അർഷാദ്
മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണൻ
മികച്ച ചിത്ര സംയോജകൻ : കിരൺ ദാസ്
മികച്ച നടൻ പ്രത്യേക ജൂറി പരാമർശം : നിവിൻ പോളി
മികച്ച നടി പ്രത്യേക ജൂറി പരാമർശം : അന്ന ബെൻ
മികച്ച ക്യാമറാമാൻ : പ്രതാപ് പി നായർ
മികച്ച നവാഗത സംവിധായകൻ : രതീഷ് ബാലകൃഷ്ണ പൊതുവാൾ

മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച ചിത്രം പ്രത്യേക പരാമർശം ഹെലൻ

മികച്ച കുട്ടികളുടെ ചിത്ര: നാനി

മികച്ച ചലച്ചിത്ര ഗ്രന്ഥം: ഡോ. പി കെ രാജശേഖരൻ

മികച്ച ചലച്ചിത്ര ലേഖനം: ബിപിൻ ചന്ദ്രൻ

മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ

പശ്ചാത്തല സംഗീതം- അജ്മൽ ഹസ്ബുള്ള