swapna-suresh

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. നേരത്തെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

സ്വപ്‌നയ്ക്ക് ജാമ്യം നൽകരുത്, അന്വേഷണം നിർണായക ഘട്ടത്തിലാണ് തുടങ്ങിയ വാദമുഖങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് വച്ചിരുന്നു. പക്ഷേ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. എൻ.ഐ.എ കേസിൽ ജാമ്യമില്ലാത്തതിനാൽ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാകില്ല. അഡീഷണൽ സോളിസിറ്റർ ജനറൽ അടക്കമുളളവരാണ് കേസിൽ ഹാജരായിരുന്നത്.