
ന്യൂഡൽഹി: അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ അമേരിക്കൻ എംബസി വെബിനാർ സംഘടിപ്പിക്കുന്നു. 'തിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളുടെ പങ്ക് ' എന്ന വിഷയത്തിൽ പ്രഭാഷകയും എഴുത്തുകാരിയും തിരഞ്ഞെടുപ്പ് വിദഗ്ധയുമായ ക്രിസ്‌റ്റൻ സോൾട്ടിസ് ആന്റേഴ്‌സൺ ഈ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഇന്ന് വൈകുന്നേരം 4.30 മുതൽ 5.30 വരെയാണ് വെബിനാർ നടക്കുക. രജിസ്‌ട്രേഷനിലൂടെയാണ് പ്രവേശനം.
ഇന്ത്യയിലെ അമേരിക്കൻ എംബസിയുടെ പൊതുകാര്യ വിഭാഗവും മെറിഡിയൻ അന്താരാഷ്‌ട്ര കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് 'യു.എസ് സ്‌പീക്കർ ആന്റ് സ്‌പെഷ്യലിസ്‌റ്റ് പ്രോഗ്രാം ഫോർ ഇന്ത്യ'. ഈ പരിപാടി അമേരിക്കയിലെ നയതന്ത്ര പദ്ധതികളെയും സ്ഥാപനങ്ങളെയും വിദഗ്ധരെയും ഇന്ത്യയിലെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഉദ്ദേശിച്ചുളളതാണ്. ഇതിലൂടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക കൈമാറ്റങ്ങൾക്കാണ് ലക്ഷ്യമിടുന്നത്. ഓൺലൈൻ പ്രഭാഷണങ്ങൾ, വർക്‌ഷോപ്പുകൾ, സെമിനാറുകൾ എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ നടത്തുക.