
ലിജോ ജോസ് പെല്ലിശേരി. ഇന്ത്യൻ സിനിമ ഈ ചെറുപ്പക്കാരനെ ഉറ്റുനോക്കുകയാണ്.പത്തു വർഷത്തിനിടയിൽ എട്ട് ചിത്രങ്ങൾ.നായകൻ മുതൽ ചുരുളി വരെ.ഓരോ ചിത്രവും സംവിധായകന്റെ  കയ്യൊപ്പ് പതിഞ്ഞവ.മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഇത് രണ്ടാം വട്ടമാണ് ലിജോയെ തേടിയെത്തുന്നത്.2017 ലാണ് ഈ മ യൗ എന്ന ചിത്രത്തിലൂടെ ലിജോ സംസ്ഥാന അവാർഡ് നേടുന്നത്.രണ്ടു വട്ടം തുടർച്ചയായി ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഐ.എഫ്.എഫ്.ഐ ) മികച്ച സംവിധായകനുള്ള രജതമയൂരം ലിജോയ്ക്ക് ലഭിച്ചു.ഐ.എഫ്.എഫ്.കെയിലും രണ്ടുവട്ടം മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലിജോയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ജെല്ലിക്കട്ട്.സ്വച്ഛശാന്തമായ ഒരു ഗ്രാമത്തിലേക്ക് കടന്നുവന്ന് പരാക്രമം നടത്തുന്ന പോത്തിലൂടെ മനുഷ്യന്റെ അക്രമവാസനയും പകയും ഈർഷ്യയുമെല്ലാം പച്ചയായ രീതിയിൽ ആവിഷ്കരിച്ച ചിത്രമാണ് ജല്ലിക്കട്ട്.
നായകനാണ് ആദ്യചിത്രമെങ്കിലും മൂന്നാമത്തെ ചിത്രമായ ആമേൻ ആണ് ലിജോയെ പോപ്പുലറാക്കിയത്.തുടർന്നുവന്ന അങ്കമാലി ഡയറീസ് തിയറ്ററുകളിൽ തകർത്തോടി.ലിജോയ്ക്കൊപ്പം മികച്ച ഒരു ടീമുണ്ടാകും.തന്റെ ഓരോ ചിത്രവും വ്യത്യസ്ഥമാകണമെന്ന ആഗ്രഹത്തോടെയാണ് ലിജോ സിനിമ അവതരിപ്പിക്കുന്നത്.ചുരുളിയാണ് ഇനി ഇറങ്ങാനുള്ള  ലിജോയുടെ ചിത്രം.മലയാള സിനിമ നടനായിരുന്ന ജോസ് പെല്ലിശേരിയുടെ മകനാണ് ലിജോ.