heli

ന്യൂഡൽഹി: ആസാമിലെ ഗോഹട്ടി ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈലികോപ്ടർ അയൽരാജ്യത്ത് ഇടിച്ചിറക്കി. സ്കൈവൺ എയർവേസിലെ ഹെലികോപ്ടറാണ് സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഭൂട്ടാനിൽ ഇടിച്ചിറക്കിയത്. ഹെലികോപ്ടറിലുണ്ടായിരുന്ന 14 യാത്രക്കാരും അഞ്ച് ജീവനക്കാരും സുരക്ഷിതാരാണെന്ന് അധികൃതർ അറിയിച്ചു.

അരുണാചൽ പ്രദേശിലെ തവാങിൽ നിന്ന് ടേക്ക് ഒഫ് ചെയ്ത് അല്പം കഴിഞ്ഞപ്പോൾ യന്ത്രഭാഗത്തുനിന്ന് തീപിടിത്ത സൂചന നൽകുന്ന അലാറം മുഴങ്ങുകയായിരുന്നു. ഈസമയം ഭൂട്ടാന് മുകളിലായിരുന്നു ഹെലികോപ്ടർ. തുടർന്ന് ഭൂട്ടാൻ അധികൃതരുടെ അനുമതിയോടെ നഗലാം ഹെലിപ്പാടിൽ ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ അരുണാചൽ പ്രദേശിൽ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൈവൺ എയർവേസിലെ ഒരുസംഘം വിദഗ്ദ്ധർ ഭൂട്ടാനിലേക്ക് തിരിച്ചിട്ടുണ്ട്.