rape-case

കോട്ടയം:​ പരിശോധന അതിരുവിട്ടു. പരമ്പരാഗത ചികിത്സ നടത്തുന്ന വൈദ്യനായ പുരോഹിതനെതിരെ കേസായി. അടിമാലിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫാ. റജി പാലക്കാടനെതിരെയാണ് അടിമാലി പൊലീസ് കേസ് എടുത്തിട്ടുള്ളത്.

ചികിത്സയ്ക്കായി എത്തിയ ഇരുപത്തിരണ്ടുകാരിയെ പുരോഹിതൻ പീഡിപ്പിച്ചതായാണ് പരാതി. ഫാ.​ ​പാ​ല​ക്കാ​ട​ൻ​ അടിമാലിയിൽ വർഷങ്ങളായി ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ ​ന​ട​ത്തി​ ​വരികയായിരുന്നു. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ​ 22​ ​കാ​രി​ ആശുപത്രിയിലെത്തിയത്.പുരോഹിതൻ പീഡിപ്പിച്ചതോടെ യുവതി അടിമാലി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

എന്നാൽ താൻ പെൺകുട്ടിയെ പീഡിപ്പിച്ചില്ലെന്നും, പരിശോധനയുടെ ഭാഗമായി ചില ഭാഗങ്ങളിൽ തൊടുക മാത്രമാണ് ചെയ്തതെന്നും പുരോഹിതൻ പൊലീസിനോട് പറയുന്നത്. പുരോഹിതനെതിരെ കേസ് എടുത്തതായി സി.ഐ അനിൽ ജോർജ് വ്യക്തമാക്കി.