eee

എല്ലാദിവസവും മുടിയിൽ ഷാംപൂ ചെയ്യേണ്ടതില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മതി. സൾഫേറ്റ്, പാരബൻ ഫ്രീ ആയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഷാംപൂ ഉപയോഗിക്കമ്പോൾ മുടി വരളുകയും ശക്തികുറഞ്ഞ് പൊട്ടിപ്പോകുകയും ചെയ്യും. അതിനാൽ കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതാണ്. ഷാംപൂവിന്റെയും കണ്ടീഷണറുടെയും രാസഘടനയും ഫലവും വ്യത്യസ്തമാണ് എന്നതിനാൽ രണ്ടും രണ്ടായി മാത്രം ഉപയോഗിക്കുക. ഷാംപൂ തിരഞ്ഞെടുക്കമ്പോഴും മുടിയുടെ സ്വഭാവമറിയണം. ഡ്രൈ, നോർമൽ, മിക്‌സഡ് സ്വഭാവമുള്ള മുടിയിൽ സ്റ്റൈലിംഗും സ്‌മൂത്ത്നിംഗും സ്ട്രെയ്റ്റനിംഗും ചെയ്യമ്പോൾ മുടിയിലുള്ള സൾഫൈഡ് ബോണ്ടുകൾ പൊട്ടുകയും മുടി ദുർബലമാവുകയും ചെയ്യുന്നു. അതിനശേഷം സാധാരണ ഷാംപൂവോ കണ്ടീഷണറോ ഉപയോഗിച്ചാൽ മുടിക്ക് ഗുണം ചെയ്യില്ല. ഈ പ്രക്രിയകൾ മൂലം അധികമായി മുടികൊഴിച്ചിലും അനുഭവപ്പെടാം. ഒരു വിദഗ്‌ദ്ധോപദേശം സ്വീകരിച്ച് യോജിച്ച ട്രീറ്റ്‌മെന്റ് മനസിലാക്കുക.

മുടിയുടെ തിളക്കത്തിന് എണ്ണ ആവശ്യമാണ്. എന്നാൽ അധികമായി എണ്ണ തലയിൽ പുരട്ടിയാൽ ഡാൻഡ്രഫ്, സെബോറിക് ഡെർമറ്റൈറ്റിസ് മുതലായ ഫംഗൽ ഇൻഫെക്ഷൻ വരാം. ഭക്ഷണത്തിൽ പ്രോട്ടീൻ അധികമുള്ള പയർ വർഗങ്ങൾ, കടല, മുട്ട, മത്സ്യം എന്നിവ ഉൾപ്പെടുത്താനും മറക്കരുത്. ത്വക്ക് അഥവാ ചർമ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്. എത്ര വലുതും ചെറുതുമായ ചർമ്മപ്രശ്നങ്ങൾക്കും സ്‌കിൻ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. സ്വയം ചികിത്സ അരുത്. ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും നമ്മുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയണ്. ഹൃദയത്തിനും തലച്ചോറിനും കൊടുക്കുന്ന അതേ കരുതൽ നിങ്ങളുടെ ചർമ്മവും അർഹിക്കുന്നു.

ഓർക്കേണ്ടത്

1. പഴവർഗങ്ങൾ, പയർ, മുട്ട, മത്സ്യം,ഇലക്കറികൾ എന്നിവ ആഹാരശീലങ്ങളിൽ ഉൾപ്പെടുത്തുക

2. ധാരാളം വെള്ളം കുടിക്കുക.

3. വ്യായാമം ശീലമാക്കുക

4. മൃദുവായ സ്‌കിൻ ക്ലെൻസർ ഉപയോഗിച്ച് മാത്രം മുഖം കഴുകുക

5. ഓരോരുത്തരുടെയും ചർമ്മഘടന മനസിലാക്കി മാത്രം ലേപനങ്ങൾ തിരഞ്ഞെടുക്കുക.

6. അനയോജ്യമായ ഷാംപൂ, മോയിസ്ചറൈസർ, ഫേസ് വാഷ് എന്നിവ മനസിലാക്കി ഉപയോഗിക്കുക.

7. മുപ്പതു വയസുമുതൽ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ശീലമാക്കുക.

8. മുടിയിൽ അധികമായി ചെയ്യുന്ന സ്‌മൂത്തനിംഗ്, ബ്ലോ ഡ്രൈ, സ്‌ട്രെയിറ്റനിംഗ്, സ്റ്റൈലിംഗ് എന്നിവ ഒഴിവാക്കുക.