magnite

നിസാൻ മോട്ടോർ ഇന്ത്യയുടെ പുത്തൻ കോംപാക്ട് എസ്.യു.വിയായ മാഗ്‌നൈറ്റ് ഈ മാസം 21 ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഈ വർഷം അവസാനം തന്നെ വിൽപ്പനയ്‌ക്കെത്തുമെന്നുമാണ് റിപ്പോർട്ടുകൾ. നിസാന്റെ ജനപ്രിയ മോഡൽ കിക്സുമായി സാമ്യമുള്ള ഡിസൈനിലാണ് മാഗ്‌നൈറ്റിനെയും അവതരിപ്പിച്ചിരിക്കുന്നത്. സ്ലീക്ക് എൽ.ഇ.ഡി ഹെഡ്ലാമ്പ്, എൽ ഷേപ്പിലുള്ള ഡി.ആർ.എൽ, ക്രോമിയം സ്റ്റഡുകൾ പതിച്ച ഗ്രില്ല്, ബ്ലാക്ക് ഫിനീഷിംഗ് വീൽ ആർച്ച്, മസ്‌കുലർ ഭാവമുള്ള അലോയി വീൽ എന്നിവയാണ് മാഗ്‌നെറ്റിന്റെ സവിശേഷതകൾ. ഇന്ത്യയിൽ നിസ്സാന്റെ പുത്തൻ ലോഗോ സഹിതം വിൽപ്പനയ്‌ക്കെത്തുന്ന ആദ്യ മോഡലുമാവും മാഗ്‌നൈറ്റ്.