ee

കൗമാരക്കാരെ ചുറ്റിക്കുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് സൗന്ദര്യ പ്രശ്‌നങ്ങൾ. പട്ടുപോലുള്ള മുഖത്തേക്ക് പൊട്ടിമുളയ്‌ച്ചെത്തുന്ന കുരുക്കളും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ഒട്ടൊന്നുമല്ല കൗമാരക്കാരെ വലയ്‌ക്കുന്നത്. അത്തരം കൗമാരപ്രശ്നങ്ങൾ അകറ്റാൻ ഇതാ ചില പൊടികൈകൾ -

മുഖക്കുരുവിനെ ഓടിക്കാം

കൗമാരക്കാരുടെ പ്രധാനമായ പ്രശ്നം മുഖക്കുരുവാണ്. മുഖക്കുരുവിന്റെ പ്രധാന കാരണം ജീവനില്ലാത്ത ചർമ്മ കോശങ്ങളാണ്. ഇത് മുഖത്തെ സുഷിരങ്ങൾ അടക്കുകയും ചർമ്മത്തെ കേടു വരുത്തുകയും ചെയ്യും. മുഖക്കുരു കുത്തി പൊട്ടിക്കുന്നത് അവിടെ സ്ഥിരമായ പാട് ഉണ്ടാക്കും. ഇങ്ങനെ അടഞ്ഞു പോകുന്ന സുഷിരങ്ങൾ മുഖക്കുരുവിനു കൂടുതൽ കാരണമാവുന്നു.

ഇവയൊക്കെ ശ്രദ്ധിക്കുക

 ഇതൊന്നു പരീക്ഷിക്കാം

മുഖത്തെ ബ്ലാക്‌ഹെഡ്സ് നീക്കം ചെയ്യുക

ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും സാധാരണയായി മൂക്കിന്റെ ചുറ്റിലും ചുണ്ടിനു താഴെയുമായിട്ടാണ് കാണാറുള്ളത്. ഇത് നീക്കം ചെയ്യാൻ നല്ലത് സ്ക്രബർ ആണ്. ഏതെങ്കിലും ക്ലീമിലോ, തോനിലോ, എണ്ണ തുടങ്ങിയവയിൽ എതെങ്കിലും ഒന്നെടുത്ത് അൽപ്പം പഞ്ചസാരയോ ഒപ്പോ ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. മുഖം എപ്പോഴും വൃത്തിയായി കഴുകണം. ശുദ്ധമായ വെള്ളത്തിൽ വീര്യം കുറഞ്ഞ സോപ്പ് അല്ലെങ്കിൽ ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം നല്ല വൃത്തിയായി കഴുകുക. ചർമ്മ സംരക്ഷണത്തിന് ഇത് നല്ലൊരു ഉപാധിയാണ്. മുഖത്തെ അഴുക്കും പൊടിപടലങ്ങളും നീക്കം ചെയ്യാൻ ഈ മാർഗം സഹായിക്കുന്നു.