xt

അടുത്തിടെ ടിയാഗോയുടെ മോഡലുകൾ പരിഷ്‌കരിച്ചതിന് പിന്നാലെ കുറഞ്ഞ വേരിയന്റിലും കൂടുതൽ സൗകര്യങ്ങൾ നൽകാനൊരുങ്ങുകയാണ് ടാറ്റ. ടിയാഗോ നിരയിലെ രണ്ടാമത്തെ മോഡലായ XT വേരിയന്റിലാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ ആൻഡ് ഫോൺ കൺട്രോൾ സംവിധാനമാണ് ആദ്യം വരുത്തിയിരിക്കുന്ന മാറ്റം. മുമ്പ് ടിയാഗോയുടെ ഉയർന്ന വേരിയന്റായ XZ, XZ+ എന്നിവയിൽ മാത്രമാണ് ഈ ഫീച്ചർ നൽകിയിരുന്നത്. പുതിയ പരിഷ്‌കാരങ്ങൾ വരുത്തിയതോടെ XT വേരിയന്റിന്റെ വിലയിൽ 1000 രൂപയുടെ വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.