
കൊച്ചി:ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേചെയ്തു. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും പൂർണമായി സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തത്.
പത്തനംതിട്ടയിലെ പാരലൽ കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയ ഹർജിയെ തുടർന്നാണ് കോടതി സ്റ്റേ അനുവദിച്ചത്.
ഇഷ്ടമുളള കോഴ്സ് തിരഞ്ഞെടുക്കാനും ഇഷ്ടമുളള സ്ഥാപനത്തിൽ പഠിക്കാനുമുളള അവകാശത്തിന്റെ ലംഘനമാണ് ഓർഡിനൻസ് എന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.