
ന്യൂഡല്‍ഹി: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ അമേരിക്കന്‍ എംബസി വെബിനാര്‍ സംഘടിപ്പിച്ചു. 'തിരഞ്ഞെടുപ്പില്‍ മാദ്ധ്യമങ്ങളുടെ പങ്ക് ' എന്ന വിഷയത്തില്‍ പ്രഭാഷകയും എഴുത്തുകാരിയും തിരഞ്ഞെടുപ്പ് വിദഗ്ദ്ധയുമായ ക്രിസ്റ്റന്‍ സോള്‍ട്ടിസ് ആന്റേഴ്സണ്‍ ഈ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് വൈകുന്നേരം 4.30 മുതല്‍ 5.30 വരെയാണ് വെബിനാര്‍ നടന്നത്.
വെബിനാറിലെ പ്രസക്തഭാഗങ്ങൾ
'തിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളുടെ പങ്ക് വലുതാണ്. പോൾ ഫലങ്ങൾ ജനങ്ങളെ വളരെയെറെ സ്വാധീനിക്കും. രണ്ട് വിധത്തിലാണ് ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഫോൺ കോൾ അല്ലെങ്കിൽ ഓൺലൈൻ. ഫോൺ കോൾ വഴി നടത്തുന്ന സർവേകളുടെ ഫലങ്ങൾ പലപ്പോഴും ശരിയാകണമെന്നില്ല. കാരണം ഫോണിൽ ശരിയായ അഭിപ്രായം പറയാൻ ആളുകൾ മടിക്കും എന്നാൽ ഓൺലൈൻ സർവേയിൽ അഭിപ്രായങ്ങൾ രേഖപ്പടുത്താൻ എളുപ്പമാണല്ലോ?
2016ലെ തിരഞ്ഞെടുപ്പിനെ വച്ച് നോക്കുമ്പോൾ അന്ന് ഹിലാരിക്ക് പ്രവചിച്ച വിജയ ശതമാനത്തെക്കാൾ ഉയർന്ന ശതമാനമാണിപ്പോൾ ബൈഡന് ലഭിച്ചിരിക്കുന്നത്. പ്രധാനമായും നാല് പ്രധാന വിഷയങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. കൊവിഡ് , സമ്പത്ത് വ്യവസ്ഥ, സുപ്രീ കോടതി, വർഗ്ഗീയ അധിക്ഷേപങ്ങൾ. കൊവിഡ് വാക്സിൻ തിരഞ്ഞടുപ്പിന് മുമ്പേ കണ്ട്പിടിക്കാൻ സാധിച്ചാൽ അത് നിർണായകമാകും.
കൊവിഡ്
കൊവിഡ് തിരഞ്ഞെടുപ്പിനെ നീട്ടി കൊണ്ട് പോകില്ല.ഫോറിൻ പോളിസി അധികം ചർച്ച ചെയ്യപ്പെടുന്നില്ല. വിവാദപരമായ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ഇതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നുള്ളൂ. കൊവിഡ് ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാക്കി. ആരോഗ്യപരമായ കാര്യങ്ങളിലും സമ്പത്ത് വ്യവസ്ഥയിലും ആളുകൾ പിന്തുണ നൽകുന്നത് ബൈഡനാണ്. കൊവിഡ് കാരണം വോട്ടുകൾ കൂടുതലും മെയിൽ വഴി ആകാനാണ് സാദ്ധ്യത. ഇതിലും ഡെമോക്രാറ്റിക് പാർട്ടിക്കാണ് മുൻതൂക്കം.
ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ സ്വാധീനം
മുൻ വർഷങ്ങളെ അപേക്ഷിച്ച് 2020 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ സ്വാധീനം പ്രകടമാണ്. ആദ്യകാലങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയെയാണ് അവർ പിന്തുണച്ചതെങ്കിൽ ഇപ്പോൾ ഡെമോക്രാറ്റിക്കുകൾക്കാണ് പിന്തുണ. യുവജനങ്ങളുടെ പിന്തുണ വൻ വ്യത്യാസം വരുത്താം. 2016 സീനിയർ സിറ്റിസൺസിന്റെ വോട്ടുകൾ കൂടുതലും ട്രംപിന് അനുകൂലമായിരുന്നു.എന്നാൽ ഇപ്പോൾ ആ സാഹചര്യമില്ല. അവരുടെ വോട്ടുകൾ ട്രംപിന് നഷ്ടമായി കഴിഞ്ഞു.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഇന്ത്യൻ വംശജയായതിനാൽ ഈ തിരഞ്ഞെടുപ്പ് ഇന്ത്യൻ അമേരിക്കൻ വോട്ടർമാർക്കും പ്രാധാന്യമേറിയതാണ്.
സാമൂഹ്യമാദ്ധ്യമങ്ങളുടെ പങ്ക്
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങൾ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജവാർത്തകൾ ഒരുപാട് പുറത്ത് വിടുന്നുണ്ട്. അധികം ആരും സമ്മതിച്ച് തരില്ല എങ്കിലും കൂടുതലും ആളുകളും ഇത്തരം വാർത്തകളെ വിശ്വാസത്തിലെടുക്കുന്നതാണ്. മാദ്ധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്, ഭൂരിഭാഗം ആളുകളെയും സ്വാധീനിക്കുന്നത് മാദ്ധ്യമങ്ങൾ പുറത്ത് വിടുന്നത് സർവേ, എക്സിറ്റ് പോൾ ഫലങ്ങളാണ്. എന്നാൽ മാദ്ധ്യമങ്ങൾ കൂടുതലും വിവാദപരമായ വാർത്തകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാർത്തകളെ വിവാദമാക്കി ആളുകളിലേയ്ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
ഇതൊക്കെ സാധാരണക്കാരായ ജനങ്ങളെ സ്വാധീനിക്കും.
എക്സിറ്റ് പോളുകളുടെ അധികാരികത
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടുന്ന മാദ്ധ്യമങ്ങളുടെ മുൻകാല ചരിത്രം പരിശോധിക്കണം. അവരുടെ ഇത് വരെയുള്ള ഫലങ്ങളും അവരുടെ റിപ്പോർട്ടുകളും അനുസരിച്ച് വിശ്വാസയോഗ്യമാണോ എന്ന് പറയാൻ കഴിയും.
അവർ സർവേ നടത്തുന്ന രീതികൾ (ഫോൺ, ഓൺലൈൻ)'
ഇന്ത്യയിലെ അമേരിക്കന്‍ എംബസിയുടെ പൊതുകാര്യ വിഭാഗവും മെറിഡിയന്‍ അന്താരാഷ്ട്ര കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് 'യു.എസ് സ്പീക്കര്‍ ആന്റ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാം ഫോര്‍ ഇന്ത്യ'. ഈ പരിപാടി അമേരിക്കയിലെ നയതന്ത്ര പദ്ധതികളെയും സ്ഥാപനങ്ങളെയും വിദഗ്ധരെയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചുളളതാണ്.