ഹോണ്ടയുടെ 350 സിസി ബൈക്കായ ഹൈനസ് സി.ബി 350യുടെ വില പ്രഖ്യാപിച്ചു. ഡി.എൽ.എക്സ്, ഡി.എൽ.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.85 ലക്ഷം രൂപയിലും 1.90 ലക്ഷം രൂപയുമാണ് വില.
മൂന്ന് നിറങ്ങളിലാണ് ഹൈനസ് സി ബി 350 എത്തുന്നത്. ഡി.എൽ.എക്സ് വേരിയന്റ് പ്രേഷ്യസ് റെഡ് മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് എന്നീ നിറങ്ങളിലും ഡി.എൽ.എക്സ് പ്രോ അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയർ സിൽവർ മെറ്റാലിക് വിത്ത് പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലുമാണ് എത്തുന്നത്.