
തൂത്തുക്കുടി: ആടുകളിലൊന്നിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ദളിതനായ 55കാരനെ കൊണ്ട് കൊണ്ട് കാല് പിടിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ ഒലികുളം പട്ടണത്തില്‍ നിന്നുള്ള 55 കാരനായ പോള്‍രാജ് വീഡിയോ സോഷ്യല്‍ മീഡിയകളിൽ പ്രചരിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്.
തൂത്തുക്കുടി എസ്.പി ജയകുമാര്‍ പറയുന്നതിങ്ങനെ, 'ഒക്ടോബര്‍ 8 നാണ് സംഭവം നടക്കുന്നത്. ഒക്ടോബര്‍ 11 ന് ഞങ്ങള്‍ക്ക് പോള്‍രാജില്‍ നിന്ന് പരാതി ലഭിച്ചു. എസ്സി / എസ്ടി നിയമത്തിലെ എട്ട് വകുപ്പുകള്‍ പ്രകാരം ഏഴ് അംഗങ്ങളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു'.
60 കാരനായ ശിവസാംഗു ആടിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കാലില്‍ വീഴാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പോള്‍രാജ് ആരോപിച്ചു. പോള്‍രാജിനെ അപമാനിക്കാന്‍ ശിവസാംഗു കുടുംബാംഗങ്ങളായ സങ്കിലിപണ്ടി (19), ഉദയമ്മല്‍ (33), പെരിയാമരി (47), വീരയ്യ (42), മഹേന്ദ്രന്‍ (20), മഹാരാജന്‍ (24) എന്നിവരുടെ സഹായം തേടി.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ശിവസംഗുവിന്റെ ആടുകളിലൊന്നിനെ കാണാതാവുകയും അതിനെ പോള്‍രാജ് മോഷ്ടിച്ചതായി സംശയിച്ച് ഇരുവരും തമ്മില്‍ തർക്കം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം നിന്ദ്യമായ സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല, തമിഴ്നാട്ടിലും നടക്കുന്നുവെന്ന് ചിദംബരം എം.പി തോല്‍ തിരുമാവാല്‍വന്‍ പറഞ്ഞു.