
മഴ മനസിന്റെ കോവിലിൽ
മൃദുലമായ് തൊട്ടിടും ഒരു നേർത്ത സ്പന്ദനം
വേനൽമഴ അരുമയായ് ലോലമായ്
കുളിരായി പൊതിയുന്നു
തെന്നൽ മഴ ഉള്ളിലെ ലോലവികാരങ്ങൾ
തഴുകിടും കുളിരിന്റെ കുളിരാണീമഴ
ഒരു കുഞ്ഞു തുള്ളിയായ് പൈതലിനെപ്പോൽ
തരളിതമാക്കുന്നു കനിവിൻമഴ
ശൈശവമാനസം പോലെ എന്നുള്ളിലെ
കളിചിരിയുണർത്തും കൊഞ്ചൽ മഴ
കുഞ്ഞിളം കാലിലെ പാദസരത്തിന്റെ
താളത്തിൽ താരാട്ടുപോലീമഴ
എത്ര കണ്ടാലും മതി വരുവരുന്നില്ലല്ലോ
കലപില കൂട്ടുന്നു തോരാമഴ
അത്രമേൽ ഭ്രാന്തമായ്
എന്നെ പുണരുന്നു നെഞ്ചോടു ചേർക്കുന്നു
പൂന്തേൻ മഴ
ഒരു വേള പോലും പിരിഞ്ഞു പോകില്ലെന്ന
വാക്കു നൽകീടുന്നു കണ്ണീർ മഴ
നിന്നിലെ ഗൂഢമാം മോഹവും ദാഹവും
ചുണ്ടിൽ ചുവയ്ക്കുന്നു ഉപ്പുനീരോ?