aslv

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് രാജ്യത്തിന്റെ സ്വന്തം ബ്രാൻഡായ മഹീന്ദ്രയുടെ സംഭാവനയായ ആംഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ കോംഗോയിലെ യു എൻ സമാധാന സേന ഉപയോഗിച്ചു തുടങ്ങി. കഴിഞ്ഞവർഷം അവസാനം മഹീന്ദ്ര രംഗത്തിറക്കിയ വാഹനം മാസങ്ങളായായി സൈന്യത്തിന്റെ പരീക്ഷണ ഓട്ടത്തിലായിരുന്നു.

ഗ്രനേഡ് ആക്രമണത്തെയും വെടിയുണ്ടകളെയും പ്രതിരോധിക്കാൻ കഴിവുളളതാണ് ആംഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ എന്ന എ എസ് എൽ വി. മൈനുകളെയും പ്രതിരോധിക്കാൻ കഴിയും. അതിനാൽ തീവ്രവാദികളെ തുരത്താനുള ഓപ്പറേഷനുകൾക്ക് സൈന്യത്തിന് ഏറെ സഹായകമാകും. ഏത് ദുർഘട പാതയിലും അനായാസേന സഞ്ചരിക്കാൻ കഴിയും എന്നതാണ് എ എസ് എൽ വിയുടെ മറ്റൊരു പ്രത്യേകത. അതിനാൽ പർവത പ്രദേശങ്ങിൽ ഉൾപ്പടെ പട്രോളിംഗിന് നിയോഗിക്കാൻ കഴിയും.

ഒരേസമയം പന്ത്രണ്ട് പേർക്ക് എ എസ് എൽ വിയിൽ യാത്രചെയ്യാം. ഒപ്പം ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുളള സംവിധാനവും ഇതിലുണ്ട്. 400കിലോയാണ് കാർഗോ കപ്പാസിറ്റി. മീഡിയം മെഷീൻ ഗണ്ണുകൾ, ടാങ്ക് വേധ മിസൈലുകൾ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയും എ എസ് എൽ വിയിലുണ്ട്.

ലെഫ്റ്റ്,റൈറ്റ് ഹാൻഡ് ഡ്രൈവുകൾ ലഭ്യമായ എ എസ് എൽ വിക്ക് 3.2 ലിറ്റർ ആറ് സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് കരുത്തുപകരുന്നത്. ഫോർസ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ, വേഗത പൂജ്യത്തിൽ നിന്ന് 60കിലോമീറ്ററിലെത്താൻ വേണ്ടത് വെറും പന്ത്രണ്ട് സെക്കൻഡുകൾ മാത്രം. 120 കിലോമീറ്ററാണ് പരമാവധി വേഗം.