
ഞങ്ങൾ രണ്ടുപേരാണെങ്കിലും ഒരുമിച്ച് അറിയപ്പെടാനാണ് ആഗ്രഹം.മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ വാസന്തിയുടെ സംവിധായകരാണ് സഹോദരൻമാരായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും.2015ൽ കളിപ്പാട്ടക്കാർ എന്ന ചിത്രം ഒരുക്കിയാണ് ഞങ്ങൾ വരുന്നത്. അറിയപ്പെടുന്ന താരങ്ങൾ ആരും ഉണ്ടായിരുന്നില്ല.2016ൽ ചിത്രീകരിക്കുകയും ജോലികൾ പൂർത്തിയാകുകയും ചെയ്ത സിനിമയാണ് വാസന്തി. പല കാരണത്താൽ വൈകി. ഞങ്ങൾ സ്വതന്ത്ര സിനിമയുടെ ആളുകളാണ്. അവർ നേരിടുന്ന പ്രശ്നങ്ങൾ അങ്ങൾക്കും അഭിമുഖീകരിക്കേണ്ടി വന്നു. നിർമാതാക്കളുടെ പിൻബലം കിട്ടാറില്ല. സിജോയും ശബരീഷ് വർമ്മയും സുഹൃത്തുക്കളാണ്. അവർ നിർമാതാക്കളും അഭിനേതാക്കളുമായി.
സ്വാസികയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി ലഭിച്ച അംഗീകാരമാണിത്. അതിന്റെ സന്തോഷ് വലുതാണ്. റഹ്മാൻ ബ്രദേഴ്സിന്റെ വാക്കുകൾ.വാസന്തിയുടെ എഡിറ്റിംഗ് ജോലികൾ നിർവഹിച്ചതുംഷിനോസ് റഹ്മാനാണ്. തൊമാബ എന്ന ചിത്രത്തിന്റെ എഡിറ്ററുമാണ്. തിയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം നേടിയ സജാസ് സജീവ നാടക പ്രവർത്തകനാണ്. 
അടുത്ത സിനിമ എപ്പോൾ സംഭവിക്കുമെന്ന് റഹ്മാൻ ബ്രദേഴ്സിന് അറിയില്ല. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും റഹ്മാൻ ബ്രദേഴ്സിനാണ്. ആലുവ കടുങ്ങല്ലൂരാണ് നാട്.