covi

വാഷിംഗ്ടൺ: രണ്ടാമതും കൊവിഡ് ബാധിക്കുന്നവർക്ക് കടുത്ത രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധർ. ചൊവ്വാഴ്ച പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ടിലാണിത്. കൊവിഡ് ഒന്നിലധികം തവണ പിടിപെട്ടേക്കാമെന്നും സ്ഥിരീകരണമുണ്ട്.

ലാൻസെറ്റ് ഇൻപെക്ഷ്യസ് ഡിസീസസ് ജേർണൽ ചാർട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് ഭേദമായയാളിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ലോകത്ത് തന്നെ ഏറ്റവും മോശമായി കൊവിഡ് വേട്ടയാടിയത് അമേരിക്കയെയാണ്. ആദ്യം കൊവിഡ് വന്ന് ഭേദമായി 45 ദിവസത്തിനുള്ളിൽ തന്നെ 25 കാരനായ നേവാഡയ്ക്കാണ് കൊവിഡ് രണ്ടാമതും വന്നത്. രണ്ടാമതും കൊവിഡ് ബാധിച്ചാൽ ആദ്യത്തേതിനെക്കാൾ കഠിനമായിരിക്കും. ഈ സാഹചര്യത്തിൽ രോഗിയെ ഓക്സിജൻ പിന്തുണയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബെൽജിയം, നെതർലാൻഡ്സ്, ഹോങ്കോംഗ്, ഇക്വഡോർ എന്നിവിടങ്ങളിലും രോഗമുക്തരിൽ വീണ്ടും കൊവിഡ് വന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് ഭേദമായവരിൽ വീണ്ടും രോഗം വരുന്നത് ലോകത്ത് വൈറസിന്റെ രണ്ടാം വരവിന്റെ ലക്ഷണമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതുവരെ കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താത്ത സാഹചര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.