life-mission

തൃശൂർ: ലൈഫ് മിഷൻ തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാ‌റ്റ് മിഷൻ സമുച്ചയം സന്ദർശിക്കുന്നു. ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനാണ് സന്ദർശനം. നഗരസഭാ സെക്രട്ടറിയുടെയും ചീഫ് എഞ്ചിനീയറുടെയും മൊഴി രേഖപ്പെടുത്തിയ സംഘം വൈകാതെ ഫ്ളാ‌റ്റിന്റെ ബലപരിശോധന നടത്തിയേക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകും.

മാനദണ്ഡങ്ങൾ പാലിച്ചാണോ ഫ്ളാ‌റ്റ് നിർമ്മാണമെന്നും ഇവിടെ വൈദ്യുതി നൽകിയത് അനധികൃതമായാണോ എന്നെല്ലാം വിജിലൻസ് അന്വേഷിക്കും. കേസിലെ തുടർ അന്വേഷണങ്ങൾക്കായി സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഉടൻ ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനമുണ്ട്. പ്രദേശത്ത് നിന്നും ശേഖരിക്കേണ്ട വിവരങ്ങളും വിജിലൻസ് തേടുന്നുണ്ട്.